ബഡ്ജറ്റും പത്തനംതിട്ടയും

Saturday 04 February 2023 12:14 AM IST

പത്തനംതിട്ട : സംസ്ഥാന ബഡ്ജറ്റിൽ ജില്ലയ്ക്ക് പുതിയ പദ്ധതികളില്ല. നിലവിലുള്ള പദ്ധതികൾക്ക് കൂടുതൽ തുക വകയിരുത്തുമെന്ന പ്രതീക്ഷിച്ചിരുന്നെങ്കിലും ഒന്നുംലഭിച്ചില്ല. എന്നാൽ, മലയോര മേഖലയെ ബാധിക്കുന്ന കാട്ടുപന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ തടയുന്നതിനും നഷ്ടപരിഹാരം നൽകുന്നതിനും ബഡ്ജറ്റിൽ നീക്കി വച്ച തുകയുടെ പ്രയോജനം ജില്ലയ്ക്കും ലഭിക്കും. റബർ സബ്സിഡി തുക 600കോടിയായി വർദ്ധിപ്പിച്ചത് ജില്ലയിലെ കർഷകർക്കും ആശ്വാസ വാർത്തയാണ്. നെൽകൃഷിക്കുള്ള തുക വർദ്ധിപ്പിച്ചതിന്റെ നാമമാത്രമായെന്ന് ആക്ഷേപമുണ്ട്.

ശബരിമലയ്ക്ക്

ശബരിമല മാസ്റ്റർ പ്ളാനിന് 30 കോടി അനുവദിച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതിക്ക് 10 കോടി അനുവദിച്ചു. പമ്പ ക്ഷേത്രം - ഹിൽടോപ്പ് സുരക്ഷാ പാലത്തിന് 2 കോടി അനുവദിച്ചു. പമ്പ മുതൽ സന്നിധാനം വരെ ഒൗഷധ കുടിവെളള പദ്ധതിക്ക് രണ്ട് കോടി വകയിരുത്തി. നിലയ്ക്കൽ കോർ ഏരിയ വികസനത്തിന് 2.50 കോടി നീക്കിവച്ചു.

ആകർഷകം ആറൻമുള

ചുട്ടിപ്പാറയിൽ എൽ.ഇ.ഡി ഡിസ്പ്ളെ സ്ഥാപിക്കുന്നതിന് 10 കോടി അനുവദിച്ചു. ഇത് ചുട്ടിപ്പാറയിലേക്ക് ആളുകളെ ആകർഷിക്കുന്നതിന് വേണ്ടിയാണ്.

സിവിൽ സ്റ്റേഷൻ ഭൂമിയേറ്റെടുക്കലിന് രണ്ട് കോടി

ബഡ്ജറ്റിൽ അംഗീകരിച്ച മറ്റ് പദ്ധതികൾ

  • വലംഞ്ചൂഴി ടൂറിസം പദ്ധതി
  • തെക്കേമല നാരങ്ങാനം റോഡ്, ബിഎം ആൻഡ് ബിസി നവീകരണം
  • സി.കേശവൻ സ്മാരക മ്യൂസിയത്തിന് ഭൂമിയേറ്റടുക്കൽ
  • കുളനട -സൊസൈറ്റിപ്പടി -കാരിത്തോട്ട റോഡ് ബിഎം ആന്റ് ബിസി നവീകരണം
  • അച്ചൻകോവിലാർ തീര സംരക്ഷണം
  • പത്തനംതിട്ട റിംഗ് റോഡ് ബിഎം ആൻഡ് ബിസി നവീകരണം
  • പുത്തൻകാവ് കിടങ്ങന്നൂർ ബിഎം ആൻഡ് ബിസി നവീകരണം
  • ആറന്മുള പമ്പാതീരം ദീർഘിപ്പിക്കൽ
  • അഴൂർ കത്തോലിക്കേറ്റ് സ്‌കൂൾ റോഡ് ബിഎം ആൻഡ് ബിസി നവീകരണം
  • ഉള്ളൂർച്ചിറ നവീകരണം

" ആറൻമുള മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് ഉപകരിക്കുന്നതാണ് ബഡ്ജറ്റ്. ചുട്ടിപ്പാറയിലെ എൽ.ഇ.ഡി ഡിസ്പ്ളേ പത്തനംതിട്ട നഗരത്തിലെ രാത്രികാല ജീവിതം സജീവമാക്കും.

മന്ത്രി വീണാജോർജ്