പേവിഷ വാക്‌സിൻ വികസിപ്പിക്കാൻ 5 കോടി  

Saturday 04 February 2023 1:16 AM IST

തിരുവനന്തപുരം: പേവിഷബാധ നേരിടാൻ മൃഗങ്ങൾക്ക് വ്യാപകമായി വാക്‌സിൻ നൽകി പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി വാക്സിൻ വികസിപ്പിക്കാനൻ ബഡ്ജറ്റിൽ 5 കോടി വകയിരുത്തി. ഭക്ഷണത്തിലൂടെ നൽകാവുന്ന വാക്‌സിനാണ് വികസിപ്പിക്കുന്നത്. തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ് വൈറോളജി, വെറ്ററിനറി സർവകലാശാല, മൃസംരക്ഷണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ അഞ്ചുവർഷത്തിനുള്ളിൽ പൂർത്തിയാക്കാനുള്ള പ്രോജക്ടിനാണ് അനുമതി. വാക്‌സിൻ ഉത്പാദനം പാലോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഹെൽത്ത് ആൻഡ് വെറ്ററിനറി ബയോജിക്കൽസിൽ നടത്തും.

Advertisement
Advertisement