മാനനഷ്ടക്കേസ് നൽകാൻ ചെലവേറും
Saturday 04 February 2023 1:35 AM IST
തിരുവനന്തപുരം: മാനനഷ്ട കേസും സിവിൽകേസും ഫയൽ ചെയ്യുമ്പോൾ കോടതിച്ചെലവ് കൂടും. ഇത്തരം കേസുകളുടെ കോടതിയിലെ ഫീസ് ക്ളെയിം തുകയുടെ ഒരു ശതമാനമാക്കി ബഡ്ജറ്റിൽ ഉയർത്തി. ഇപ്പോഴിത് കാൽ ശതമാനമാണ്. 1959ലെ കേരള കോർട്ട് ഫീസ് ആൻഡ് സ്യൂട്ട് വാല്യുവേഷൻ നിയമവും ചട്ടവും ഇതിനായി ഭേദഗതി ചെയ്യും. 50 കോടിയാണ് ഇതുവഴി പ്രതീക്ഷിക്കുന്ന അധിക വരുമാനം.