വനിതാ സംരംഭകത്വ വികസന പരിശീലനം
Saturday 04 February 2023 12:37 AM IST
പത്തനംതിട്ട : കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്‌മെന്റ് (കീഡ്), 10 ദിവസത്തെ വനിതാസംരംഭകത്വ വികസന പരിപാടി സംഘടിപ്പിക്കുന്നു. ഫെബ്രുവരി ആറ് മുതൽ 17 വരെ എറണാകുളം കളമശേരിയിലുള്ള കീഡ് കാമ്പസിലാണ് പരിശീലനം. ബിസിനസ് ആശയങ്ങൾ, ബ്രാൻഡിംഗ് പ്രമോഷൻ, സർക്കാർ സ്‌കീമുകൾ, ബാങ്കുകളിൽ നിന്നുള്ള ബിസിനസ് ലോണുകൾ, എച്ച്.ആർ മാനേജ്‌മെന്റ്, കമ്പനി രജിസ്‌ട്രേഷൻ, ഇൻഡസ്ട്രിയൽ വിസിറ്റ് തുടങ്ങിയ വിഷയങ്ങളാണ് പരിശീലനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കോഴ്‌സ് ഫീ, സർട്ടിഫിക്കേഷൻ, ഭക്ഷണം, താമസം, ജി എസ് ടി ഉൾപ്പെടെ 5900 രൂപയുമാണ് പരിശീലന ഫീസ്. കീഡിന്റെ വെബ്‌സൈറ്റിൽ അഞ്ചിനു മുമ്പ് ഓൺലൈനായി അപേക്ഷിക്കണം. ഫോൺ : 04842532890, 2550322, 7012376994.