ബി.ജെ.പി പ്രതിഷേധിച്ചു

Saturday 04 February 2023 12:54 AM IST

ചെങ്ങന്നൂർ: സംസ്ഥാന സർക്കാരിന്റെ ബഡ്ജറ്റിനെതിരെ ബി.ജെ.പി ചെങ്ങന്നൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു പ്രതിഷേധിച്ചു. ജില്ലാ പ്രസിഡന്റ് എം.വി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രമോദ് കാരയ്ക്കാട് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സജു ഇടക്കല്ലിൽ, കെ.ജി കർത്ത, സതീഷ് കൃഷ്ണൻ, അഡ്വ.കെ.കെ അനുപ്, അനീഷ് മുളക്കുഴ, അജി ആർ നായർ, രമേശ് പേരിശ്ശേരി, കലാരമേശ്, ശ്രീജ പത്മകുമാർ, ബിനു ചാങ്കൂരേത്ത്, കെ. സേനൻ, സന്തോഷ് എണ്ണയ്ക്കാട് തുടങ്ങിയവർ പങ്കെടുത്തു.