കോൺഗ്രസ് ധർണ
Saturday 04 February 2023 12:56 AM IST
പത്തനംതിട്ട: കൈപ്പട്ടൂർ സർവീസ് സഹകരണ ബാങ്കിൽ വായ്പ അനുവദിക്കുന്നതിൽ ക്രമക്കേട് നടക്കുന്നതായി ആരോപിച്ച് വള്ളിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ യോഗംനടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി സജി കൊട്ടയ്ക്കാട് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രൊഫ. ജി. ജോൺ അദ്ധ്യക്ഷത വഹിച്ചു. ടി.എസ് തോമസ്, കോശികുഞ്ഞ് അയ്യനേത്ത്, ജോർജ്ജ് വർഗീസ്, കെ.പി. പരമേശ്വരൻ നായർ, എം.ആർ.ഗോപാലകൃഷ്ണൻ നായർ, തോമസ് വർഗീസ് എന്നിവർ പ്രസംഗിച്ചു. കേണൽ ഉണ്ണികൃഷ്ണൻ നായർ, പത്മാ ബാലൻ, സുഭാഷ് നടുവിലേതിൽ, ജോസ് ചെറുവാഴതടത്തിൽ, ജയ്‌സി കോശി, ഷീനാ ജേക്കബ്, അമൽ, അഖിൽ എന്നിവർ നേതൃത്വം നൽകി.