കെട്ടിടം പണി തുടങ്ങണം
Saturday 04 February 2023 12:03 AM IST
പന്തളം: നഗരസഭയിലെ മന്നം കോളനിയിലെ ലൈഫ് കെട്ടിടത്തിന്റെ നിർമ്മാണം ഉടൻ പൂർത്തീകരിക്കണമെന്ന് യു.ഡി.എഫ് ആവശ്യപ്പെട്ടു. 2017ൽ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി കിഫ് ബി ഫണ്ടുപയോഗിച്ചാണ് പ ണി തുടങ്ങിയത്. ഫൗണ്ടേഷൻ ഭാഗികമായി നിർമ്മിച്ച ശേഷം നിറുത്തിവച്ചു. കാടുകയറി കിടക്കുകയാണ് ഇവിടം. കെട്ടിട നിർമ്മാണം പുനരാരംഭിക്കണമെന്നും ലൈഫ് ലിസ്റ്റിലെ അപാകത പരിഹരി ക്കണമെന്നും യു.ഡി.എഫ് നഗരസഭാ കമ്മിറ്റി കൺവീനർ എ.നൗഷാദ് റാവുത്തർ.ആർ.എസ്.പി ജില്ലാ സെക്രട്ടറി അഡ്വ.കെ.എസ് ശിവകുമാർ ,മുസ്ലീ ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് എ.ഷാജഹാൻ,, കേരളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ആർ.രവി.കൗൺസിലർമാരായ കെ.ആർ.വിജയകുമാർ ,പന്തളം മഹേഷ്', സുനിതാ വേണു, രത്‌നമണി സുരേന്ദ്രൻ, എന്നിവർ ആവശ്യപ്പെട്ടു.