ക്ഷേത്ര സമർപ്പണം

Saturday 04 February 2023 12:06 AM IST

പന്തളം: പുന:പ്രതിഷ്ഠ നടത്തിയ പൂഴിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ സമർപ്പണം നടത്തി. സമ്മേളനം തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യവർമ്മ ഉദ്ഘാടനം ചെയ്തു. പുനരുദ്ധാരണ കമ്മിറ്റി ചെയർമാൻ ആർ.മോഹൻകുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര തന്ത്രി അടിമുറ്റത്ത് മഠം സുരേഷ് കുമാർ ഭട്ടതിരി മുഖ്യപ്രഭാഷണവും, പന്തളം കൊട്ടാരം മുൻ രാജപ്രതിനിധി മൂലം നാൾ ശങ്കർ വർമ്മ, ക്ഷേത്ര മേൽശാന്തി സന്തോഷ് കുമാർ എന്നിവർ അനുഗ്രഹപ്രഭാഷണവും നടത്തി.എൻ. അശോക് കുമാർ. ജെ.രാജേഷ് കുമാർ, കെ.വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു. ക്ഷേത്ര പുനർനിർമ്മാണ സ്ഥാപതി, ശില്പികൾ എന്നിവരെ ആദരിച്ചു.