ശ്രീവിദ്യാധിരാജ ജ്യോതി പ്രയാണ ഘോഷയാത്രയ്ക്ക് സ്വീകരണം
Saturday 04 February 2023 12:14 AM IST
കൊല്ലം : അയിരൂർ ചെറുകോൽപ്പുഴ ഹിന്ദുമതപരിഷത്ത് തെളിയിക്കുന്നതിനുള്ള ദിവ്യജ്യോതിയുമായി പന്മന ആശ്രമത്തിൽ നിന്ന് ആരംഭിച്ച ശ്രീവിദ്യാധിരാജ ജ്യോതിപ്രയാണ ഘോഷയാത്രയ്ക്ക് ശിവഗിരിമഠം ഗുരുധർമ്മ പ്രചരണസഭ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റി ഭക്തിനിർഭരമായ സ്വീകരണം നൽകി. കരുനാഗപ്പള്ളി ലാലാജി ജംഗ്ഷനിൽ സംഘടിപ്പിച്ച സ്വീകരണ പരിപാടിക്ക് ഗുരുധർമ്മ പ്രചരണസഭ കേന്ദ്രകമ്മിറ്റി അംഗം ടി.കെ.സുധാകരൻ, മണ്ഡലം സെക്രട്ടറി ആർ.ഹരിഷ്, മാതൃവേദി പ്രസിഡന്റ് ലേഖാബാബുചന്ദ്രൻ, വി.ചന്ദ്രാക്ഷൻ, വി.എൻ.കനകൻ, തയ്യിൽ തുളസി, സജീവ് സൗപർണിക, വിജയൻ എന്നിവർ നേതൃത്വം നൽകി.