കട്ടിൽ വിതരണം
Saturday 04 February 2023 12:22 AM IST
തഴവ: കുലശേഖരപുരം ഗ്രാമ പഞ്ചായത്തിൽ വിവിധ ജനകീയ പദ്ധതികളിൽ വ്യക്തിഗത ആനുകൂല്യ വിതരണത്തിന്റെ രണ്ടാം ദിവസം ദരിദ്ര വിഭാഗങ്ങൾക്കുള്ള കട്ടിലുകളുടെയും ,ലൈബ്രറികൾക്കുള്ള ഫർണിച്ചറുകളുടെയും വിതരണോദ്ഘാടനം പ്രസിഡന്റ് മിനിമോൾ നിസാം നിർവഹിച്ചു. വൈസ് പ്രസിഡന്റ് എ.നാസർ അദ്ധ്യക്ഷനായി. സെക്രട്ടറി സി.ജനചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അംഗങ്ങളായ രജിതാരമേശ്, ബി.ശ്യാമള എന്നിവർ പങ്കെടുത്തു. ഒരു വാർഡിൽ അഞ്ച് പേർക്ക് എന്ന നിലയിൽ 115 കട്ടിലുകളും 13 അംഗീകൃത ലൈബ്രറികൾക്കുള്ള ഫർണിച്ചറുകളുമാണ് ചടങ്ങിൽ വിതരണം ചെയ്തത്.