തൊടിയൂർ നോർത്ത് ക്ഷീരസംഘത്തിൽ സബ്സിഡി കാലിലത്തീറ്റ വിതരണം
Saturday 04 February 2023 1:11 AM IST
തൊടിയൂർ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്തും തൊടിയൂർ ഗ്രാമപഞ്ചായത്തും തൊടിയൂർ നോർത്ത് ക്ഷീരോല്പാപാദക സഹ: സംഘത്തിന് സബ്സിഡിയായി നൽകിയ കാലിത്തീറ്റയുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.രാജീവ് ഉദ്ഘാടനം ചെയ്തു.
മൃഗ.ക്ഷീരവികസന വകുപ്പുകൾ കൂടി ക്ഷീരകർഷകരെ സഹായിക്കാൻ തയാറകണമെന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് 715 ബാഗും തൊടിയൂർ ഗ്രാമപഞ്ചായത്ത് 472 ബാഗും കാലിത്തീറ്റയാണ് സംഘത്തിന് സബ്സിഡിയായി നൽകിയത്. സംഘം പ്രസിഡന്റ് ഷിബു എസ്.തൊടിയൂർ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗം തൊടിയൂർ വിജയൻ മുഖ്യപ്രഭാഷണം നടത്തി.സംഘം ഭരണ സമിതി അംഗങ്ങളായ തങ്ങൾ കുഞ്ഞ്,ബി.സത്യദേവൻപിള്ള, രാജു തോമസ്, വത്സല, രമ, റഷീദാബീവി, സെക്രട്ടറി ബി.മീനു എന്നിവർ സംസാരിച്ചു.