പെൻഷൻ പരിഷ്കരണ ആനുകൂല്യം ഒറ്റത്തവണയായി നൽകണം

Saturday 04 February 2023 1:27 AM IST

തഴവ: സംസ്ഥാന സർവീസ് പെൻഷൻകാരുടെ പെൻഷൻ പരിഷ്കരണ കുടിശികയും ക്ഷാമാശ്വാസവും ഒറ്റത്തവണയായി നൽകണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) തഴവ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് കൂടത്തറ ശ്രീകുമാറിന്റ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനം ഓച്ചിറ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.എ.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം മണപ്പള്ളി ഉണ്ണികൃഷ്ണൻ സംഘടന റിപ്പോർട്ടും എൻ.പത്മാധരൻ പ്രവർത്തന റിപ്പോർട്ടും പി.കരീംകുഞ്ഞ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.

തോപ്പിൽ ലത്തീഫ് ,കെ.മോഹനൻ, പി.കെ.ചന്ദ്രമതി.കെ.ജെ.സിദ്ധിഖ്, പി.സുരേന്ദ്രൻ, തഴവ രാധാകൃഷ്ണൻ

എന്നിവർ സംസാരിച്ചു. എൻ.പത്മാധരൻ (പ്രസിഡന്റ്), തഴവ രാധാകൃഷ്ണൻ (സെക്രട്ടറി), പി.കെ.കരീം (ട്രഷറർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.