'സിഗററ്റ് കൊമ്പൻ' ചരിഞ്ഞു; വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റതെന്ന് പ്രാഥമിക നിഗമനം

Saturday 04 February 2023 8:08 AM IST

ഇടുക്കി: സിഗററ്റ് കൊമ്പനെന്ന കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. ചിന്നക്കനാൽ ബിഎൽ റാം സ്വദേശി ഈശ്വരന്റെ ഏലത്തോട്ടത്തിലാണ് ‘സിഗരറ്റ് കൊമ്പൻ’ എന്ന് നാട്ടുകാർ വിളിക്കുന്ന എട്ട് വയസുള്ള കാട്ടാനയുടെ ജഡം കണ്ടെത്തിയത്. വൈദ്യുതക്കമ്പിയിൽ നിന്നും ഷോക്കേറ്റ് കൊമ്പൻ ചരിഞ്ഞു എന്നാണ് പ്രാഥമിക നിഗമനമെന്ന് ദേവികുളം ഫോറസ്റ്റ് റേ‍ഞ്ച് ഓഫീസർ പി വി വെജി പറഞ്ഞു.

‌‌

അസിസ്റ്റന്റ് കൺസർവേറ്റർ ഒഫ് ഫോറസ്റ്റ്സ് ഷാൻട്രി ടോം, മൂന്നാർ ഡിഎഫ്ഒ രമേഷ് ബിഷ്ണോയി എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. വെറ്ററിനറി സർജൻമാരായ ഡോ. നിഷ റേയ്ച്ചൽ, ഡോ. അനുരാജ് എന്നിവരുടെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ജഡം സംസ്കരിച്ചു.

Advertisement
Advertisement