അവാർഡ് വിതരണം
Sunday 05 February 2023 12:05 AM IST
പാലക്കാട്: കോഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫെയർ ബോർഡംഗങ്ങളായ സഹ.സംഘം ജീവനക്കാരുടെ മക്കളിൽ ഉന്നത വിജയം നേടിയവർക്കുള്ള ക്യാഷ് അവാർഡ് വിതരണോദ്ഘാടനം മന്ത്രി കെ.കൃഷ്ണൻകുട്ടി നിർവഹിച്ചു. കെ.പ്രഭാകരൻ എം.എൽ.എ അദ്ധ്യക്ഷനായി. പി.പി.സുമോദ് എം.എൽ.എ മുഖ്യാതിഥിയായി. ജോ.രജിസ്ട്രാർ പി.ഉദയൻ, അഡീഷണൽ രജിസ്ട്രാർ അനിത ജേക്കബ്, കേരള ബാങ്ക് റീജിയണൽ മാനേജർ പ്രീത കെ.മേനോൻ, ബോർഡ് ഭരണ സമിതി അംഗം കെ.എൻ.സുകുമാരൻ, പി.എ.സി.എസ് ജില്ലാ പ്രസിഡന്റ് എൻ.ഉണ്ണികൃഷ്ണൻ, മണ്ണാർക്കാട് സർക്കിൾ സഹ.യൂണിയൻ ചെയർമാൻ എം.പുരുഷോത്തമൻ, പാലക്കാട് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ഡോ.പി.ജയദാസൻ, പാലക്കാട് സർവീസ് സഹ.ബാങ്ക് പ്രസിഡന്റ് സി.ബാലൻ, പൊൽപ്പുള്ളി സർവീസ് സഹ.ബാങ്ക് പ്രസിഡന്റ് എം.എ.അരുൺകുമാർ തുടങ്ങിയവർ സംബന്ധിച്ചു.