കേരളത്തിൽ നടക്കുന്നത് പകൽക്കൊള്ള: വി.കെ.ശ്രീകണ്ഠൻ എം.പി
Sunday 05 February 2023 12:01 AM IST
പാലക്കാട്: ഭരണമെന്ന പേരിൽ കേരളത്തിൽ നടക്കുന്നത് ഇടതുസർക്കാരിന്റെ പകൽക്കൊള്ളയാണെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി പറഞ്ഞു. കേരള എൻ.ജി.ഒ അസോ. ജില്ലാ കമ്മിറ്റി പ്രതിഷേധ ചത്വരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സർക്കാർ നൻപകൽ നേരത്ത് മയക്കത്തിലാണ്. ധനമന്ത്രിയുടെ മാജിക്ക് മണിച്ചിത്രത്താഴ് സിനിമയിലെ പപ്പുവിന്റെ കഥാപാത്രത്തെയാണ് ഓർമ്മിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ നടക്കുന്ന സമരങ്ങൾ ഇനി ആളിക്കത്തും. ഇതിന്റെ മുൻനിരയിൽ സർക്കാർ ജീവനക്കാരുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അസോ. ജില്ലാ പ്രസിഡന്റ് എൻ.ജോയി അദ്ധ്യക്ഷനായി. കെ.പി.സി.സി ജന.സെക്രട്ടറി സി.ചന്ദ്രൻ മുഖ്യാതിഥിയായി. സെക്രട്ടറി പി.വി.രാജേഷ്, ഡി.സി.സി സെക്രട്ടറി സി.ബാലൻ, അസോ.സംസ്ഥാന വൈസ് പ്രസിഡന്റ് ജി.എസ്.ഉമാശങ്കർ തുടങ്ങിയവർ സംസാരിച്ചു.