സ്മാർട്ടാകാൻ ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ

Sunday 05 February 2023 12:17 AM IST

ഒറ്റപ്പാലം: സ്മാർട്ട് പൊലീസ് സ്റ്റേഷൻ പദ്ധതിയുടെ അവസാന ഘട്ടമായി കെട്ടിടത്തിന്റെ മുൻവശം ആധുനിക രീതിയിൽ നവീകരിക്കുന്നിതിന് കെ.പ്രേംകുമാർ എം.എൽ.എ എട്ടുലക്ഷം അനുവദിച്ചു. പദ്ധതിയുടെ വിശദ രൂപരേഖ തയ്യാറായി. കാലതാമസം കൂടാതെ നിർമ്മാണം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതി പൂർത്തിയാകുന്നതോടെ സ്റ്റേഷന്റെ മുഖച്ഛായ തന്നെ മാറും.

രണ്ടര വർഷം മുമ്പാണ് 'സ്മാർട്ട് പൊലീസ് സ്റ്റേഷൻ' പദ്ധതി തുടങ്ങിയത്. മുന്നിൽ ചില്ലുവാതിൽ സ്ഥാപിക്കൽ, സീലിംഗ് നിർമ്മാണം, ഇലക്ട്രിക്കൽ ജോലികൾ, ശൗചാലയ നവീകരണം, നിരീക്ഷണ കാമറ, ഇന്റർലോക് ടൈൽസ് പതിക്കൽ, വാഹന ഷെഡ് നിർമ്മാണം എന്നിവ പൂർത്തിയായി. കെട്ടിടത്തിന്റെ മുൻഭാഗം നവീകരിക്കാനുള്ള പ്രവർത്തനം തുടങ്ങാനാകാത്ത സാഹചര്യത്തിലാണ് എം.എൽ.എ തുക അനുവദിച്ചത്.