മൈജി ഫ്യൂച്ചർ സ്‌റ്റോർ മണ്ണാർക്കാട് തുറന്നു

Sunday 05 February 2023 3:28 AM IST

കോഴിക്കോട്: പ്രമുഖ ഡിജിറ്റൽ റീട്ടെയിൽ ശൃംഖലയായ മൈജിയുടെ പുതിയ മൈജി ഫ്യൂച്ചർ സ്‌റ്റോർ മണ്ണാർക്കാട്ട് പാലക്കാട് റോഡിൽ കെ.ടി.എം ഹൈസ്കൂളിന് സമീപമുള്ള പി.ടി.വി ടവറിൽ തുറന്നു. ചലച്ചിത്രതാരം ഹണിറോസ് ഉദ്ഘാടനം ചെയ്‌തു. ഉദ്ഘാടനത്തോട് അനുബന്ധിച്ച് മികച്ച ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ടെന്ന് മൈജി ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ എ.കെ.ഷാജി പറഞ്ഞു.

ബോൾഗെയിമിൽ പങ്കെടുത്ത് ഉത്‌പന്നം സൗജന്യമായി സ്വന്തമാക്കാം. വിവിധ ഉത്‌പന്നങ്ങൾക്ക് 83 ശതമാനംവരെ വിലക്കിഴിവുണ്ട്. സ്മാർട്ട് 4കെ ടിവിക്ക് 72 ശതമാനം വരെയും സ്മാർട്ട് വാച്ചിന് 83 ശതമാനം വരെയുമാണ് വിലക്കുറവ്. ഗ്ളാസ് ടോപ്പ് ഗ്യാസ് സ്‌റ്റൗ, ലാപ്പ്ടോപ്പ്, വാഷിംഗ് മെഷീൻ,​ സ്മാർട്ട്ഫോൺ,​ ഡിജിറ്റൽ ആക്‌സസറികൾ എന്നിവയ്ക്കും ആകർഷക ഓഫറുകളുണ്ട്. ഒരു രൂപയ്ക്ക് എ.സി നേടാം; ഒപ്പം സ്‌റ്റെബിലൈസർ സൗജന്യവും.