കെ.എസ്.എസ്.പി.യു വാർഷിക സമ്മേളനം
Sunday 05 February 2023 12:02 AM IST
കുറ്റ്യാടി: വേളം യൂണിറ്റ് കെ.എസ്.എസ്.പി.യു വാർഷികസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതിൽ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.ടി ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കെ.കെ രവീന്ദ്രൻ സീനിയർ അംഗങ്ങളെ ആദരിച്ചു. എ.ശ്രീധരൻ സംഘടനാ വിശദീകരണം നടത്തി. എം.എൻ രാജൻ, എൻ.പി വിജയൻ, എൻ.കെ കാളിയത്ത്, ടി.വി ഗംഗാധരൻ, ടി.വി സൈനബ എന്നിവർ പ്രസംഗിച്ചു. പെൻഷൻ പരിഷ്കരണ കുടിശ്ശികയും അനുവദിച്ചിട്ടുള്ള ഡി.എയും വിതരണം ചെയ്യുക, മെഡിസെപ്പിലുള്ള അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ യോഗം പ്രമേയത്തിലൂടെ അവതരിപ്പിച്ചു. തുടർന്ന് നടന്ന സാംസ്കാരിക സദസ് പി.കെ സഹദേവൻ ഉദ്ഘാടനം ചെയ്തു. കെ.പി അമ്മദ് നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി കെ.ടി ജയചന്ദ്രൻ (പ്രസിഡന്റ്) എ.എം കുഞ്ഞിരാമൻ (സെക്രട്ടറി), കെ.വി അബ്ദുൽ മജീദ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.