റേഷൻകടയ്ക്ക് മുന്നിൽ കഞ്ഞിവെയ്പ്പ് സമരം

Sunday 05 February 2023 12:33 AM IST
കുന്ദമംഗലത്ത് മുക്കംറോഡിലെ റേഷൻകടക്ക് മുമ്പിൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ കഞ്ഞിവെപ്പ് സമരം

കുന്ദമംഗലം: കുന്ദമംഗലം അങ്ങാടിയിലെ മുക്കംറോഡിലെ റേഷൻകടയ്ക്ക് മുമ്പിൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ കഞ്ഞിവെപ്പ് സമരം നടത്തി. റേഷൻസമയം വെട്ടിക്കുറക്കൽ, പച്ചരി മാത്രം വിതരണം ചെയ്യൽ, ഗുണ നിലവാരം കുറഞ്ഞ ഇ പോസ് മെഷീൻ, തുടർച്ചയായുള്ള സെർവർ തകരാർ എന്നിവ ഉടനടി പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് റേഷൻ ഷോപ്പിന് മുന്നിൽ കഞ്ഞിവെയ്പ്പ് സമരം സംഘടിപ്പിച്ചത്. ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ എം.പി കേളുകുട്ടി ഉദ്ഘാടനം ചെയ്തു, മണ്ഡലം പ്രസിഡന്റ് സി.വി സംജിത്ത് അദ്ധ്യക്ഷത വഹിച്ചു. വിനോദ് പടനിലം, പി.ഷൗക്കത്തലി, ബാബു നെല്ലൂളി, ജിജിത്ത് കുമാർ, ടി.ബൈജു, ഗിരീശൻ, രജിൻദാസ്, സക്കീർ ഹുസൈൻ, അലിയാജി, മണിലാൽ, ചന്ദ്രൻ മേപ്പറ്റ, എ.പി വിജയൻ ലാലുമോൻ എന്നിവർ പ്രസംഗിച്ചു.