സ്വർണവില പവന് 560 രൂപ കുറഞ്ഞു

Sunday 05 February 2023 3:19 AM IST

കൊച്ചി: ആഭരണപ്രേമികൾക്ക് ആശ്വാസം പകർന്ന് സ്വർണവില ഇന്നലെ സംസ്ഥാനത്ത് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും കുറഞ്ഞു. ഗ്രാമിന് 5,240 രൂപയിലും പവന് 41,920 രൂപയിലുമായിരുന്നു വ്യാപാരം. ഫെബ്രുവരി മൂന്നിന് വില എക്കാലത്തെയും ഉയരത്തിലെത്തിയിരുന്നു. അന്ന് പവന് 42,880 രൂപയും ഗ്രാമിന് 5,360 രൂപയുമായിരുന്നു വില.

രാജ്യാന്തര വിലയിലെ ഇടിവാണ് കേരളത്തിലും ഇന്നലെ പ്രതിഫലിച്ചത്. ഔൺസിന് കഴിഞ്ഞവാരം 1,956 ഡോളർ വരെ ഉയർന്നവില ഇന്നലെ 1,865 ഡോളറിലേക്ക് താഴ്‌ന്നു. അമേരിക്കയിൽ തൊഴിലവസരങ്ങൾ ഉയർന്നതും തൊഴിലില്ലായ്‌മ നിരക്ക് 1969ന് ശേഷമുള്ള ഏറ്റവും താഴ്ചയിലെത്തിയതുമാണ് സ്വർണവിലയിടിവ് വഴിയൊരുക്കിയത്. സമ്പദ്‌സ്ഥിതി മെച്ചപ്പെടുന്നുവെന്ന വിലയിരുത്തലുമായി നിക്ഷേപകർ ഓഹരി-കടപ്പത്രവിപണികളിലേക്ക് മടങ്ങുകയാണ്.