മാരുതി കുടുംബത്തിൽ 2.5 കോടി അംഗങ്ങൾ

Sunday 05 February 2023 3:40 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടരക്കോടി ഉപഭോക്താക്കളെന്ന ചരിത്രനേട്ടം സ്വന്തമാക്കി മാരുതി സുസുക്കി. ജനുവരി 9നാണ് ഈ നേട്ടം കൊയ്‌തതെന്ന് മാതൃകമ്പനിയായ ജപ്പാനിലെ സുസുക്കി മോട്ടോർ കോർപ്പറേഷൻ വ്യക്തമാക്കി.

1982

ഇന്ത്യൻ കമ്പനിയായ മാരുതി ഉദ്യോഗുമായി 1982ലാണ് സുസുക്കി കൈകോർക്കുന്നത്. 1983ൽ മാരുതി 800 ഇവർ പുറത്തിറക്കി. അന്നുമുതൽ സാധാരണക്കാരന്റെ കാറെന്ന പെരുമയുമായി മാരുതി സുസുക്കി മുന്നേറി. ഓൾട്ടോ, വാഗൺആർ, സ്വിഫ്‌റ്റ് തുടങ്ങി മാരുതി സുസുക്കി അവതരിപ്പിച്ച ഒട്ടുമിക്ക മോഡലുകളും സാധാരണക്കാർ നെഞ്ചേറ്റി ഹിറ്റാക്കി.

17

നിലവിൽ ഇന്ത്യയിൽ ഉത്‌പാദിപ്പിച്ച് 17 മോഡലുകൾ മാരുതി വിറ്റഴിക്കുന്നു. എസ്.യു.വികളും സി.എൻ.ജികളും ഹൈബ്രിഡും ഇതിലുൾപ്പെടുന്നു. സി.എൻ.ജി.,​ ഹൈബ്രിഡ് വില്പന ഇതുവരെ 21 ലക്ഷം വാഹനങ്ങളാണ്.

3,​500

രാജ്യത്ത് 3,​500ലേറെ ഷോറൂമുകൾ മാരുതിക്കുണ്ട്.

122%

മാരുതി 2022ൽ ഉത്‌പാദിപ്പിച്ചത് 115 ശതമാനം വളർച്ചയോടെ 19.16 ലക്ഷം വാഹനങ്ങളാണ്. ഏപ്രിൽ-ഡിസംബറിലെ മാത്രം ഉത്‌പാദനം 122 ശതമാനം വളർച്ചയുമായി 14.21 ലക്ഷം യൂണിറ്റുകൾ.

Advertisement
Advertisement