അങ്കമാലി-ശബരി റെയിൽ പാത: ബഡ്ജറ്റ് വിഹിതം കൂട്ടായ പ്രവർത്തനത്തിന്റെ വിജയം
Sunday 05 February 2023 12:17 AM IST
മൂവാറ്റുപുഴ: അങ്കമാലി-ശബരി റെയിൽപ്പാത നിർമ്മാണത്തിന് കേന്ദ്ര ബഡ്ജറ്റിൽ 100 കോടി രൂപ വകയിരുത്തിയത് കൂട്ടായ പ്രവർത്തനത്തിന്റെ വിജയമാണന്ന് അങ്കമാലി-ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ സംയുക്ത സമിതി കൺവീനർ മുൻ എം.എൽ.എ ബാബു പോൾ പറഞ്ഞു. അങ്കമാലി-ശബരി റെയിൽപ്പാത നിർമ്മാണത്തിന് കേന്ദ്ര ബഡ്ജറ്റിൽ 100 കോടി രൂപ വകയിരുത്തിയതോടെ 2019 ൽ കേന്ദ്ര സർക്കാർ മരവിപ്പിച്ച പദ്ധതി പുനരാരംഭിയ്ക്കാൻ ഇത് വഴിയൊരുക്കും.
പദ്ധതിയുടെ ആകെ ചെലവിന്റെ പകുതി സംസ്ഥാനം വഹിക്കുന്നതിന് എൽ.ഡി.എഫ്. സർക്കാർ സന്നദ്ധത അറിയിക്കുകയും എം.ഒ.യു ഒപ്പിടുകയും റെയിൽവേ ബോർഡ് നിർദ്ദേശിച്ച പ്രകാരം വന്ദേഭാരത് ട്രെയിൻ ഓടിക്കുന്നതിന് ഉതകുന്ന വിധം റിവൈസ്ഡ് എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിക്കുകയും ചെയ്തതാണ് പദ്ധതി പുനരാരംഭിക്കുവാൻ വഴിയൊരിക്കിയതെന്ന് അദ്ദേഹം പറഞ്ഞു.