എൻഡ്യൂറൻസ് ടെസ്റ്റ് ആറിന്

Sunday 05 February 2023 12:41 AM IST

പത്തനംതിട്ട : ജില്ലയിൽ വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (ഫസ്റ്റ് എൻ.സി.എ എസ്.സി.സി.സി) (കാറ്റഗറി നമ്പർ. 124/20) തസ്തികയുടെ 2022 ആഗസ്റ്റ് 27ന് നിലവിൽ വന്ന ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്കായുളള എൻഡ്യൂറൻസ് ടെസ്റ്റ് 6ന് രാവിലെ അഞ്ചു മുതൽ തിരുവനന്തപുരം ജില്ലയിലെ വെട്ടുറോഡ് (കഴക്കൂട്ടം) പോത്തൻകോട് റോഡിൽ സൈനിക സ്‌കൂളിന് സമീപം നടക്കും. കേരള പബ്ലിക് സർവീസ് കമ്മിഷന്റെ ഔദ്യോഗിക വെബ് സൈറ്റിൽ (www.kerala.psc.gov.in) നിന്ന് ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റും കമ്മിഷൻ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയൽ രേഖകളുടെ അസലുമായി ഉദ്യോഗാർത്ഥികൾ നിശ്ചിത തീയതിയിലും സമയത്തും നിർദ്ദിഷ്ട റോഡിൽ എത്തിച്ചേരണം. ഫോൺ : 04682222665.