മണിനാദം 2023 നാടൻപാട്ട് മത്സരം

Sunday 05 February 2023 12:42 AM IST

പത്തനംതിട്ട : കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് കലാഭവൻ മണിയുടെ സ്മരണാർത്ഥം മണിനാദം 2023 സംസ്ഥാനതല നാട്ടൻപാട്ട് മത്സരം ചാലക്കുടിയിൽ സംഘടിപ്പിക്കുന്നു. ജില്ലയിൽ യുവജനക്ഷേമ ബോർഡിൽ അഫിലിയേറ്റ് ചെയ്ത യൂത്ത്, യുവ, അവളിടം ക്ലബ്ബുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ 18നും 40നും മദ്ധ്യേ പ്രായമുള്ള 10 പേരുടെ ടീമുകൾക്കാണ് അവസരം. മത്സരത്തിന് അനുവദിക്കുന്ന പരമാവധി സമയം 10 മിനിട്ടാണ്. ജില്ലാതലത്തിൽ 1,2,3 സ്ഥാനം ലഭിച്ച് വിജയിക്കുന്ന ക്ലബ്ബിന് 25,000, 10,000, 5,000 രൂപ വീതവും സംസ്ഥാന തലത്തിൽ വിജയിക്കുന്ന ക്ലബ്ബിന് 1,00,000, 75,000, 50,000 രൂപ വീതവും നൽകും. താൽപര്യമുള്ള ടീമുകൾ 10ന് മുമ്പ് പങ്കെടുക്കുന്നവരുടെ പേര് , വിലാസം , ജനന തീയതി, ഫോൺ നമ്പർ എന്നിവ സഹിതം ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ, കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ്, ജില്ലായുവജന കേന്ദ്രം, പുത്തൻപാലത്ത് ബിൽഡിംഗ്, കളക്ടറേറ്റിന് സമീപം, പത്തനംതിട്ട 689645 എന്ന വിലാസത്തിലോ, ptaksywb@gmail.com എന്ന മെയിലിലോ അപേക്ഷ സമർപ്പിക്കണം. ഫോൺ : 0468 2231938, 9847545970.