ഒറ്റത്തവണ പ്രമാണ പരിശോധന

Sunday 05 February 2023 12:43 AM IST

പത്തനംതിട്ട : ജില്ലയിൽ പൊലീസ് വകുപ്പിൽ പൊലീസ്‌ കോൺസ്റ്റബിൾ (സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് പട്ടികജാതി - പട്ടികവർഗം, പട്ടികവർഗം മാത്രം) (കാറ്റഗറി നമ്പർ. 340/20 ആന്റ് 251/20) തസ്തികയുടെ ശാരീരിക അളവെടുപ്പ്കായികക്ഷമതാ പരീക്ഷയിൽ വിജയിച്ച ഉദ്യോഗാർത്ഥികൾക്കായുളള ഒറ്റത്തവണ പ്രമാണ പരിശോധന ആറ്, ഏഴ്, എട്ട് തീയതികളിൽ ജില്ലാ പി.എസ്.സി ഓഫീസിൽ നടക്കും. ഉദ്യോഗാർത്ഥികൾ തിരിച്ചറിയൽരേഖ, പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്നതിനുളള കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ അസൽരേഖകൾ സഹിതം വെരിഫിക്കേഷന് ഹാജരാകണം.ഫോൺ : 0468 2222665.