കെ.എസ്.എഫ്.ഇ സമ്മാനവിതരണം
Sunday 05 February 2023 12:44 AM IST
തിരുവല്ല : കെ.എസ്.എഫ്.ഇ ഭദ്രത സ്മാർട്ട് ചിട്ടികൾ 2021 മെഗാ നറുക്കെടുപ്പിൽ രണ്ടാം സമ്മാനമായ ഹീറോ ഇലക്ട്രിക്ക് ബൈക്കിന് തിരുവല്ല മെയിൻ ശാഖയിലെ ഇടപാടുകാരനായ ആർ.സന്തോഷ് കുമാർ അർഹനായി. സമ്മാനവിതരണം തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ന് ബ്രാഞ്ച് അങ്കണത്തിൽ കെ.എസ്.എഫ്.ഇ പത്തനംതിട്ട മേഖലാ മേധാവി വേണുഗോപാല പിള്ള നിർവഹിക്കും.
ഭദ്രത സ്മാർട്ട് ചിട്ടികൾ 2022 ന്റെ കാലാവധി ഫെബ്രുവരി 28 വരെ നീട്ടിയതായും സർക്കാർ ജീവനക്കാരുടെ സാലറി സർട്ടിഫിക്കറ്റിന്റെ ജാമ്യപരിധി ഉയർത്തിയതായും ബ്രാഞ്ച് മാനേജർ രാജീവ്.ആർ അറിയിച്ചു.