കാപ്പ ചുമത്തി നാടുകടത്തി

Sunday 05 February 2023 1:45 AM IST

കോതമംഗലം: കറുകടം മാവിൻ ചുവട് താണിക്കത്തടം ചാലിൽ പുത്തൻപുര (കല്ലിങ്ങപറമ്പിൽ) ദിലീപ് (41) നെ കാപ്പ ചുമത്തി ഒരു വർഷത്തേക്ക് നാട് കടത്തി. ഓപ്പറേഷൻ ഡാർക്ക് ഹണ്ടിന്റെ ഭാഗമായി റൂറൽ ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിൻെറ റിപ്പോർട്ടിൽ എറണാകുളം റേഞ്ച് ഡിഐജി എ ശ്രീനിവാസന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കോതമംഗലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ഏഴ് വർഷത്തിനുള്ളിൽ കൊലപാതകം, കൊലപാതകശ്രമം ആയുധ നിയമം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ്. 2021 ൽ പുതുപ്പാടി സ്കൂൾപടി ഭാഗത്ത് വച്ച് പ്രിൻസ് എന്നയാളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇയാൾ ജാമ്യത്തിലിറങ്ങിയ ശേഷം ഇതേ കേസിലെ സാക്ഷിയായ സുജിത്ത് എന്നയാളെ ഭീഷണിപ്പെടുത്തിയതിന് കോതമംഗലം പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നാട് കടത്തിയത്.

Advertisement
Advertisement