'ഭൂമിയുടെ വിലവർദ്ധനവ് പുന:പരിശോധിക്കണം'

Sunday 05 February 2023 12:09 AM IST
റിയൽ എസ്റ്റേറ്റ് ഏജൻറ് സ് അസോസിയേഷൻ ഐ.ൻ. ടി. യു. സി താലൂക്ക് കൺവൻഷൻ സംസ്ഥാന പ്രസിഡൻ്റ് കെ വി ദിവാകരൻ ഉദ്ഘാടനം ചെയ്യുന്നു

വടകര: സംസ്ഥാന സർക്കാരിന്റെ ബജറ്റിൽ ഭൂമിയുടെ വില വർദ്ധിപ്പിച്ച നടപടി പുനഃപരിശോധിക്കണമെന്ന് കേരള റിയൽ എസ്റ്റേറ്റ് എജന്റ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി)​ വടകര താലൂക്ക് കൺവെൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു. ഭൂമിയുടെ തരംമാറ്റൽ കാലതാമസം ഒഴിവാക്കണം. പ്രസ്തുത മേഖല ആശ്രയിച്ച് കുടുംബജീവിതം കണ്ടെത്തുന്ന കമ്മിഷൻ എജന്റുമാരുടെ ജീവിതസൂചിക വളരെ അവതാളത്തിലാക്കുന്ന സ്ഥിതിയാണ് നിലനിൽക്കുന്നതെന്ന് താലൂക്ക് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് കെ.വി.ദിവാകരൻ ചൂണ്ടിക്കാട്ടി. ചടങ്ങിൽ സംസ്ഥാന നിർവാഹക സമിതി അംഗം കെ.എൻ.എ.അമീർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ്.പുത്തൂർ മോഹനൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സുരേന്ദ്രൻ ബാലുശ്ശേരി,എം.സതീഷ്‌കുമാർ.വിനോദ്കുരിക്കലാട്,​ സുധീർകുമാർ.എം.കെ.വളപ്പിൽസലാം.മീത്തൽ നാസർ.ബാബു.എൻ.എം എന്നിവർ പ്രസംഗിച്ചു. നവാസ്.കെ.പി. സ്വാഗതവും പി.കെ.മണി നന്ദിയും പറഞ്ഞു.