ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ

Sunday 05 February 2023 12:58 AM IST
ഇന്ത്യൻ വെറ്ററിനറി അസ്സോസിയേഷൻ കേരളയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിർവഹിക്കുന്നു.

കൊച്ചി: ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ കേരളയുടെ എറണാകുളം ജില്ലാ യൂണിറ്റിന്റെ 2023ലെ ഭാരവാഹി ചുമതലയേൽക്കലും പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും നടന്നു. പ്രസിഡന്റ് ഡോ. ബേബി ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പ്രവർത്തനോദ്ഘാടനം നടത്തി.

ഐ.വി.എ സംസ്ഥാന പ്രസിഡന്റ് ഡോ.എൻ. മോഹനൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ട്രഷറർ ഡോ. മോഹൻകുമാർ വി.കെ.പി ആദ്യ വരിസംഖ്യ സ്വീകരിച്ചു. ഡോ.പി.ജി. ബേബി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.എ. ഗോപകുമാർ, ഡോ. ലാലാ ആലയിൽ, ഡോ. തമ്പി ജോർജ് എന്നിവർ സംസാരിച്ചു.