അതിഥി സൗഹൃദ പുരസ്‌കാരം എൻ. അരുണിന്

Sunday 05 February 2023 12:57 AM IST
എൻ. അരുൺ

കൊച്ചി: അന്യസംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അതിഥി സൗഹൃദ സമിതിയുടെ നേതൃത്വത്തിൽ ഏർപ്പെടുത്തിയ സൗഹൃദ- 2023 പുരസ്‌കാരം അവകാശികൾ സിനിമയുടെ രചയിതാവും സംവിധായകനുമായ എൻ. അരുണിന് നൽകും. അന്യസംസ്ഥാന തൊഴിലാളികളുടെ ജീവിതം പറഞ്ഞ സിനിമയാണ് അവകാശികൾ. കാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്ന അവാർഡ് ഫെബ്രുവരി പന്ത്രണ്ടിന് വൈകിട്ട് ആറിന് പെരുമ്പാവൂർ സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന അന്യസംസ്ഥാന തൊഴിലാളി സംഗമത്തിൽ സമ്മാനിക്കും. ചടങ്ങിൽ ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അനുമോദിക്കുമെന്നും ഭാരവാഹികളായ പി.എ.എസ് അബൂബക്കർ ,ഗസൽ ഗായകൻ മുഹമ്മദ് നിസാർ എന്നിവർ അറിയിച്ചു.