ഫുട്ബാൾ താരങ്ങൾക്ക് സ്വീകരണം

Sunday 12 February 2023 12:57 AM IST
നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.ഡി.രാജേഷ് ഫുട്ബോൾ താരങ്ങളെ ജേഴ്സി നൽകി സ്വീകരിക്കുന്നു

തൃപ്പൂണിത്തുറ: രാജസ്ഥാൻ ആതിഥ്യംവഹിച്ച നടന്ന 19 വയസിൽ താഴെയുള്ള കുട്ടികളുടെ ഇൻവിറ്റേഷണൽ ഫുട്ബാൾ ടൂർണമെന്റിൽ റണ്ണറപ്പായി മരട് സി.വി. സീനാസ് അക്കാഡമി ടീം. കേരളത്തിൽ നിന്ന് ഇൻവിറ്റേഷണൽ ടൂർണമെന്റിൽ പങ്കെടുത്ത ഏക ടീമാണ്. മരടിൽ നിന്നുള്ള ഇരുപത് പേരടങ്ങുന്ന ഈ ടീമിന് നേപ്പാൾ, ഗോവ, പഞ്ചാബ് എന്നിവിടങ്ങളിൽ നടക്കാനിരിക്കുന്ന ടൂർണമെന്റുകളിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്.

മുൻ ഇന്ത്യൻ വനിത ഫുട്ബാൾ താരം സി.വി. സീനയാണ് അക്കാഡമിക്ക് നേതൃത്വം നൽകുന്നത്. നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ഡി.രാജേഷ് താരങ്ങളെ സ്വീകരിച്ചു. സി.വി. സീന അദ്ധ്യക്ഷത വഹിച്ചു. പി.കെ. ഷാജി, സുനിൽകുമാർ, ആർദ്ര കൃഷ്ണൻകുട്ടി, നിഖിൽ പി. ഷാജി, പി. അനിൽകുമാർ എന്നിവർ സംസാരിച്ചു.