ഫാക്ടിന്റെ ലാഭത്തിലും വിറ്റുവരവിലും വർദ്ധന
Sunday 05 February 2023 12:26 AM IST
ഏലൂർ: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട്, 2022- 23 സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദത്തിൽ ലാഭത്തിലും വിറ്റുവരവിലും ഗണ്യമായ വർദ്ധന കൈവരിച്ചു. 447. 39 കോടി രൂപയുടെ ലാഭവും 4949.31 കോടി രൂപയുടെ വിറ്റുവരവുമാണ് നേടിയത്. മുൻവർഷം ലാഭം 119 . 84 കോടി രൂപയും വിറ്റുവരവ് 2732. 25 കോടി രൂപയുമായിരുന്നു. 2022 -23 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ എക്കാലത്തെയും ഉയർന്ന ലാഭമായ 165.79 കോടി രൂപയും വിറ്റുവരവ് 1722 കോടി രൂപയും ഫാക്ട് സ്വന്തമാക്കിയിരുന്നു. മുൻ വർഷം സമാനകാലയളവിൽ 43.59 കൊടി രൂപ ലാഭവും 1208 കോടി രൂപ വിറ്റുവരവുമാണ് കമ്പനി നേടിയത്.