ഓഫീസ് മാനേജ്‌മെന്റ് ട്രയിനി : അപേക്ഷ ക്ഷണിച്ചു
Sunday 05 February 2023 12:33 AM IST
പത്തനംതിട്ട : ജില്ലയിലെ പട്ടികവർഗ യുവതീ യുവാക്കൾക്ക് ക്ലറിക്കൽ തസ്തികയിൽ പരിശീലനം നൽകുന്നതിനായി ഓഫീസ് മാനേജ്‌മെന്റ് ട്രയിനികളായി തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
2022 ജനുവരി ഒന്നിൽ 18 വയസ് പൂർത്തിയായവരും 35 വയസ് കവിയാത്തവരുമായിരിക്കണം. ബിരുദധാരികൾക്ക് അഞ്ച് മാർക്ക് ഗ്രേസ്മാർക്കായി ലഭിക്കും. ഉദ്യോഗാർത്ഥികളുടെ വാർഷിക വരുമാനം 100000 (ഒരു ലക്ഷം രൂപ) രൂപയിൽ കവിയരുത്. നിയമനം താൽകാലികവും, ഒരു വർഷത്തേക്ക് മാത്രവുമായിരിക്കും. അപേക്ഷാ ഫോം റാന്നി ട്രൈബൽ ഡവലപ്‌മെന്റ് ഓഫീസ്, റാന്നി ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. ഒരു തവണ പരിശീലനം നേടിയവരുടെ അപേക്ഷ പരിഗണിക്കുന്നതല്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 15. ഫോൺ 04735 227703.