സുന്ദരം പൂർണത്രയീശം പദ്ധതി
Sunday 05 February 2023 12:45 AM IST
തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശന്റെ പിറന്നാളായ ഉത്രം തിരുനാൾ മഹോത്സവം മാർച്ച് എട്ടിന് ആഘോഷിക്കും.
ഇതിനോടനുബന്ധിച്ച് വലിച്ചെറിയൽ വിമുക്ത കേരളം പദ്ധതിയുടെ ഭാഗമായി തൃപ്പൂണിത്തുറ നഗരസഭയും ശ്രീപൂർണത്രയീശ ക്ഷേത്ര ഉപദേശക സമിതിയും കോട്ടയ്ക്കകം റെസിഡന്റ്സ് അസോസിയേഷനും സംയുക്തമായി ക്ഷേത്ര വളപ്പിലും പരിസരത്തിലും ശുചിത്വ പാലനത്തിന് തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ 7 മുതൽ 10 വരെ ക്ഷേത്രവും സമീപ പ്രദേശങ്ങളും ഇരുമ്പു പാലത്തിന് അരികിലെ തോണിക്കടവും പ്രദേശങ്ങളും വൃത്തിയാക്കും. ശുചീകരണയജ്ഞത്തിൽ പങ്കാളികളാകാൻ താത്പര്യമുള്ള ഭക്തജനങ്ങൾ ക്ഷേത്ര ഉപദേശക സമിതിയെ ബന്ധപ്പെടണമെന്ന് സെക്രട്ടറി അറിയിച്ചു