ബൈബിൾ കത്തിച്ചത് അപലപനീയം: സി.സി.സി
Sunday 05 February 2023 12:07 AM IST
കൊച്ചി: കാസർകോട് ജില്ലയിലെ മുളിയാർ എരഞ്ഞിപ്പുഴയിൽ ബൈബിൾ കത്തിച്ചതിനെ കൗൺസിൽ ഫോർ കമ്മ്യൂണിറ്റി കോ ഓപ്പറേഷൻ (സി.സി.സി) അപലപിച്ചു. ബൈബിൾ കത്തിച്ചയാൾക്ക് അർഹമായ ശിക്ഷ നൽകാൻ സർക്കാർ മാതൃകാപരമായി പ്രവർത്തിക്കണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.
ഇത്തരം പ്രവൃത്തികൾ നീചമാണ്. സ്വന്തം മതാചാരങ്ങളിൽ വിശ്വസിക്കുമ്പോഴും സഹോദര സമുദായങ്ങളുടെ വിശ്വാസാചാരങ്ങളെ ബഹുമാനിക്കുകയും പരിഗണിക്കുകയും ചെയ്യുന്നതാണ് പാരമ്പര്യം. ജീവനും സ്വത്തിനുംപോലെ മതസ്വാതന്ത്ര്യം സംരക്ഷിക്കാനുള്ള കടമയും സർക്കാരിനുണ്ടെന്ന് ഭാരവാഹികളായ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ, ഡോ.പി. മുഹമ്മദലി ഗൾഫാർ, സ്വാമി ഹരിപ്രസാദ്, ഫാ. ആന്റണി വടക്കേക്കര, സി.എച്ച്. അബ്ദുൽ റഹീം എന്നിവർ അറിയിച്ചു.