ബിടെക് ആറാം സെമസ്റ്റർ ഫലം പ്രസിദ്ധീകരിച്ചു
Sunday 05 February 2023 1:16 AM IST
തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയുടെ ബി.ടെക് ആറാം സെമസ്റ്റർ റഗുലർ (2019 സ്‌കീം),ബി.ടെക് ആറാം സെമസ്റ്റർ ഓണേഴ്സ് എന്നീ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദമായ ഫലങ്ങൾ വെബ്സൈറ്റിൽ. ഉത്തരക്കടലാസിന്റെ പകർപ്പിനും പുനർമൂല്യനിർണയത്തിനും 20വരെ അപേക്ഷിക്കാം. ഉത്തരക്കടലാസിന്റെ പകർപ്പിന് 525രൂപയും പുനർമൂല്യനിർണയത്തിന് 630രൂപയുമാണ് ഫീസ്.
'ഓഡ്' സെമസ്റ്റർ ബി. ടെക്,ബി.ആർക്ക്,എം.ടെക്,എം.ആർക്ക്,എം.പ്ലാൻ പ്രോഗ്രാമുകളുടെ പരീക്ഷകൾ ഫെബ്രുവരി 25മുതൽ ആരംഭിക്കും. വിശദമായ പരീക്ഷാ കലണ്ടർ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഒന്നാം സെമസ്റ്റർ എം.ടെക് റെഗുലർ പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും.
പി.എച്ച്.ഡി 'ഓഡ്' സെമസ്റ്റർ പരീക്ഷയ്ക്കുള്ള (എം.ടെക് പുതിയ സ്‌കീം) പരീക്ഷ രജിസ്‌ട്രേഷൻ ആരംഭിച്ചു 6വരെ രജിസ്‌ട്രേഷൻ നടത്താം.