കേരള സർവകലാശാല പ്രാക്ടിക്കൽ പരീക്ഷ

Sunday 05 February 2023 1:17 AM IST

തിരുവനന്തപുരം: കേരള സർവകലാശാല 2022 സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ ബി.പി.എ. (മൃദംഗം) പരീക്ഷയുടെ പ്രാക്ടിക്കൽ 28 മുതൽ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിൽ രാവിലെ 10 മുതൽ നടത്തും.

സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി. ഹോം സയൻസ് പരീക്ഷയുടെ വൈവയും പ്രാക്ടിക്കലും 8 മുതൽ 10വരെ നടത്തും.

മാർച്ച് 9ന് ആരംഭിക്കുന്ന മൂന്നാം സെമസ്​റ്റർ എം.ബി.എ. റെഗുലർ (2020 സ്‌കീം-2021 അഡ്മിഷൻ),(ഫുൾടൈം (യു.ഐ.എം.ഉൾപ്പെടെ) ട്രാവൽ ആൻഡ് ടൂറിസം),സപ്ലിമെന്ററി (2020 സ്‌കീം-2020 അഡ്മിഷൻ,2018 സ്‌കീം-2019 അഡ്മിഷൻ),(ഫുൾടൈം (യു.ഐ.എം.ഉൾപ്പെടെ)/ട്രാവൽ ആൻഡ് ടൂറിസം/ഈവനിംഗ്-റെഗുലർ),മേഴ്സിചാൻസ് (2009 സ്‌കീം-2010-2013 അഡ്മിഷൻ,2014 സ്‌കീം-2014-2017 അഡ്മിഷൻ) പരീക്ഷകളുടെ രജിസ്‌ട്രേഷൻ 7ന് ആരംഭിക്കും. റെഗുലർ ആൻ‌ഡ് സപ്ലിമെന്ററി വിദ്യാർത്ഥികൾക്ക് പിഴകൂടാതെ 15വരെയും 150രൂപ പിഴയോടെ 20വരെയും 400രൂപ പിഴയോടെ 22വരെയും അപേക്ഷിക്കാം. മേഴ്സിചാൻസ് വിദ്യാർത്ഥികൾക്ക് പിഴകൂടാതെ 20വരെയും 150രൂപ പിഴയോടെ 23വരെയും 400രൂപ പിഴയോടെ 25വരെയും അപേക്ഷിക്കാം.

2022 ഫെബ്രുവരിയിൽ നടത്തിയ ഒന്നും രണ്ടും സെമസ്​റ്റർ എം.എ. (എസ്.ഡി.ഇ.) പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷിച്ചവർ ഫോട്ടോ പതിച്ച ഐ.ഡി. കാർഡും ഹാൾടിക്ക​റ്റുമായി 6 മുതൽ 15വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഇ.ജെ അഞ്ച് സെക്ഷനിൽ ഹാജരാകണം.