സ്റ്റാർട്ടപ്പ് മിഷൻ ധനസഹായം: അപേക്ഷ ക്ഷണിച്ചു

Sunday 05 February 2023 1:18 AM IST

തിരുവനന്തപുരം: റിസർച്ച് ആൻഡ് ഡവലപ്മെന്റിന് 30ലക്ഷം രൂപവരെയുള്ള ഗ്രാൻഡിന് കേരള സ്റ്റാർട്ടപ്പ് മിഷൻ അപേക്ഷ ക്ഷണിച്ചു.വിപണനസാദ്ധ്യതയുള്ള സാങ്കേതിക ഉത്പന്നങ്ങൾക്കും പേറ്റന്റ് ലഭിച്ച ഗവേഷണ ഉത്പന്നങ്ങളുണ്ടാക്കുന്നതിനുമാണ് ഗ്രാൻഡ് കിട്ടുക.10വരെ അപേക്ഷിക്കാം.കൂടുതൽ വിവരങ്ങൾക്ക് സ്റ്റാർട്ടപ്പ് മിഷൻ വെബ്സൈറ്റ് സന്ദർശിക്കണം.