ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്കാരം: അപേക്ഷ തീയതി നീട്ടി

Sunday 05 February 2023 1:19 AM IST

തിരുവന്തപുരം: വൈജ്ഞാനിക മേഖലയെ പരിപോഷിപ്പിക്കുന്നതിനായി കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഏർപ്പെടുത്തിയിട്ടുള്ള എൻ.വി.കൃഷ്ണവാര്യർ സ്മാരക വൈജ്ഞാനിക പുരസ്‌കാരം,കെ.എം.ജോർജ് സ്മാരക ഗവേഷണ പുരസ്‌കാരം,എം.പി.കുമാരൻ സ്മാരക വിവർത്തന പുരസ്‌കാരം എന്നിവയ്‌ക്ക് അപേക്ഷിക്കാനുള്ള തീയതി 20വരെ നീട്ടി. 2022 ജനുവരിക്കും ഡിസംബറിനും ഇടയിൽ പ്രസിദ്ധീകരിച്ച ശാസ്ത്രസാങ്കേതിക വിഭാഗം,ഭാഷാസാഹിത്യ പഠനങ്ങൾ,സാമൂഹികശാസ്ത്രം,കല/സംസ്‌കാരപഠനങ്ങൾ എന്നീ മേഖലകളിൽ നിന്നുള്ള ഗ്രന്ഥങ്ങളാണ് വൈജ്ഞാനിക അവാർഡിനും വിവർത്തന അവാർഡിനുമായി പരിഗണിക്കുക. 2022 ജനുവരിയ്ക്കും ഡിസംബറിനുമിടയിൽ ഏതെങ്കിലും ഇന്ത്യൻ സർവകലാശാലകളിൽ നിന്ന് അവാർഡ് ചെയ്യപ്പെട്ട ഡോക്ടറൽ/പോസ്റ്റ്‌ഡോക്ടറൽ പ്രബന്ധങ്ങളുടെ മലയാള വിവർത്തനമായിരിക്കണം ഗവേഷണ പുരസ്‌കാരത്തിന് സമർപ്പിക്കേണ്ടത്. അപേക്ഷകൾ ഡയറക്ടർ,കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്,നളന്ദ,തിരുവനന്തപുരം-03 എന്ന വിലാസത്തിൽ ലഭിക്കണമെന്ന് ഡയറക്ടർ ഡോ. എം. സത്യൻ,​അസിസ്റ്റന്റ് ഡയറക്ടർമാരായ ഡോ. പ്രിയ വർഗീസ്,ഡോ. ഷിബു ശ്രീധർ തുടങ്ങിയവർ അറിയിച്ചു.