ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

Sunday 05 February 2023 12:31 AM IST

തിരൂർ: ഗ്ലോബൽ അക്കാദമി ലഹരി വിരുദ്ധ ക്ലാസും ജീവിതശൈലി രോഗ ബോധവത്കരണവും സംഘടിപ്പിച്ചു. അക്കാദമി ഹാളിൽ നടന്ന പരിപാടി തിരൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജിജു ജോസ് ഉദ്ഘാടനം ചെയ്തു. തലക്കാട് മെഡിക്കൽ ഓഫീസർ ഡോ. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ യൂസഫലി ലഹരി വിരുദ്ധ ക്ലാസെടുത്തു. ഡോ. പ്രസന്നകുമാർ ജീവിതശൈലി രോഗങ്ങളും പ്രതിവിധികളും എന്ന വിഷയത്തിൽ ക്ലാസെടുത്തു. ഗ്ലോബൽ അക്കാദമി മാനേജിംഗ് ഡയറക്ടർ എ.പി ഷഫീഖ് , സിവിൽ എക്‌സൈസ് ഓഫീസർ അരുൺ രാജ് എന്നിവർ പ്രസംഗിച്ചു.