മോമെന്റൊ വിതരണം
Saturday 04 February 2023 11:34 PM IST
പുറത്തൂർ: റിപ്പബ്ലിക്ദിനാഘോഷത്തിന്റെ ഭാഗമായി സൗഹൃദം ആർട് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച പുറത്തൂർ പഞ്ചായത്തിലെ എൽ.പി സ്‌കൂൾ തല സ്വാതന്ത്ര്യസമര സേനാനികളുടെ വേഷപ്പകർച്ചാ മത്സരത്തിൽ വിജയികളായ കളൂർ എ.എൽ.പി സ്‌കൂളിലെ കുട്ടികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റും സ്‌കൂളിന് മൊമെന്റൊയും വിതരണം ചെയ്തു. സ്‌കൂൾ പി.ടി.എ പ്രസിഡന്റ് സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കളൂർ എ.എൽ.പി സ്‌കൂളിൽ നടന്ന പരിപാടിയിൽ പ്രധാനാദ്ധ്യാപകൻ ബിനോയ് പോൾ , സൗഹൃദം ആർട്ട് ആൻഡ് സ്‌പോർട്സ് പ്രതിനിധികളായ പി.എസ്.സൂരജ് , കെ.ടി.വിനീത് , എ.മുഹമ്മദ് റാഫി, എം. ജസീം, എം.പി.ടി.എ പ്രസിഡന്റ് എം. ശ്രീജ, സീനിയർ അസിസ്റ്റന്റ് എൻ.പി. അജിത എന്നിവർ പങ്കെടുത്തു.