സംഘാടക സമിതി രൂപീകരിച്ചു
Sunday 05 February 2023 12:35 AM IST
വണ്ടൂർ: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധജാഥയ്ക്ക് വണ്ടൂരിൽ സ്വീകരണം നൽകുന്നതിനുള്ള സംഘാടക സമിതി രൂപവത്കരിച്ചു. ടി.കെ ഗാർഡൻസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം ജില്ലാ കമ്മിറ്റി അംഗം ബി. മുഹമ്മദ് റസാഖ് ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം കാപ്പിൽ ജോയി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം എൻ. കണ്ണൻ, ചിത്രകാരൻ മനു കള്ളിക്കാട്, മോയിൻകുട്ടി വൈദ്യർ അക്കാദമി സമിതി അംഗം എം. അജയ്‌കുമാർ , ഏരിയാ കമ്മിറ്റി അംഗങ്ങളായ വി. അർജുനൻ, എം. മോഹൻദാസ് തുടങ്ങിയവർ പങ്കെടുത്തു.