അക്കൗണ്ടന്റ് നിയമനം

Monday 06 February 2023 12:03 AM IST

പാലക്കാട്: ജില്ലാ ദാരിദ്ര ലഘൂകരണ ഓഫീസിൽ പി.എം.ജി.എസ്.വൈ പദ്ധതിയിലെ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് ആവശ്യങ്ങൾക്കായി സീനിയർ അക്കൗണ്ടന്റ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. 65 വയസിന് താഴെ പ്രായമായ കമ്പ്യൂട്ടർ പരിജ്ഞാനമുള്ള അക്കൗണ്ടന്റ് ജനറൽ ഓഫീസിൽ നിന്ന് സീനിയർ ഓഡിറ്റർ/ അക്കൗണ്ടന്റായോ, പി.ഡബ്ല്യു.ഡി/ ഇറിഗേഷൻ ഓഫീസിൽ നിന്ന് കുറഞ്ഞത് ജൂനിയർ സൂപ്രണ്ടായി വിരമിച്ചവർക്ക് അപേക്ഷിക്കാം. 20നകം എക്സിക്യൂട്ടീവ് എൻജിനീയർ, പി.എം.ജി.എസ്.വൈ, പി.ഐ.യു, സിവിൽ സ്റ്റേഷൻ, പാലക്കാട് എന്ന വിലാസത്തിൽ നൽകണം. ഫോൺ: 04912505448.

Advertisement
Advertisement