പ്രൈം വോളിബോൾ: ബംഗളുരുവിനെ തകർത്ത് കൊൽക്കത്ത തുടങ്ങി

Sunday 05 February 2023 12:33 AM IST

പ്രൈം വോളിബോൾ ലീഗിന്റെ രണ്ടാം സീസണിന് ബെംഗളൂരുവിൽ തുടക്കം ബെംഗളുരു : പ്രൈം വോളിബോൾ ലീഗിന്റെ രണ്ടാം സീസണിന് ബെംഗളൂരുവിൽ തുടക്കം.കോറമംഗല ഇൻഡോർ സ്‌റ്റേഡിയത്തിൽ ഇന്നലെ നടന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത തണ്ടർബോൾട്ട് ആതിഥേയരായ ബംഗളൂരു ടോർപ്പിഡോസിനെ തോൽപ്പിച്ചു.സ്കോർ: 11-15, 11-15, 14-15.

പങ്കജ് ശർമയുടെ നേതൃത്വത്തിൽ ബംഗളുരു ടീം പൊരുതി നോക്കിയെങ്കിലും നിലവിലെ ജേതാക്കൾ ഒറ്റ സെറ്റും എതിരാളികൾക്ക് നൽകാതെ വിജയം നേടി. മൂന്ന് നഗരങ്ങളിലായി നടക്കുന്ന ലീഗിൽ കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സ്, കലിക്കറ്റ് ഹീറോസ്, ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സ്, അഹമ്മദാബാദ് ഡിഫൻഡേഴ്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, മുംബൈ മെറ്റിയോഴ്‌സ് എന്നിവയാണ് മറ്റു ടീമുകൾ. മുംബൈ മെറ്റിയോഴ്‌സാണ്‌ പുതുതായി ലീഗിലെത്തിയ ടീം. ബംഗളൂരു, ഹൈദരാബാദ്, കൊച്ചി എന്നിവയാണ്‌ വേദികൾ. മാർച്ച്‌ അഞ്ചിന്‌ കൊച്ചിയിലാണ്‌ ഫൈനൽ.

കലിക്കറ്റ് ഹീറോസ് ഇന്ന് മുംബയ് മെറ്റിയോഴ്‌സിനെതിരെ

പ്രൈം വോളിയില കേരളത്തിന്റെ പ്രതീക്ഷയായ കലിക്കറ്റ് ഹീറോസ് ഇന്ന് ആദ്യ മത്സരത്തിനിറങ്ങുന്നു. പുതിയ ടീമായ മുംബയ് മെറ്റിയോഴ്സാണ് ഹീറോസിന്റെ എതിരാളികൾ. മുൻ ഇന്ത്യൻ താരം കിഷോർ കുമാർ പരിശീലിപ്പിക്കുന്ന കലിക്കറ്റ് ഹീറോസ് കഴിഞ്ഞ സീസണിൽ നാലാം സ്ഥാനത്തായിരുന്നു. മലയാളിയായ സണ്ണി ജോസഫാണ് മുംബയ് ടീമിന്റെ പരിശീലകൻ. അമേരിക്കൻ വെറ്ററൻ താരം മാറ്റ് ഹില്ലിംഗാണ് കലിക്കറ്റിന്റെ നായകൻ.കാർത്തികാണ് മുംബയ് നായകൻ.