ദിപ കർമാകർക്ക് 21മാസം വിലക്ക്

Sunday 05 February 2023 12:35 AM IST

ന്യൂഡൽഹി : ഉത്തേജകമരുന്ന് ഉപയോഗിച്ചതിന് ഇന്ത്യൻ ജിംനാസ്റ്റിക്സ് താരം ദിപ കർമാകർക്ക് 21 മാസത്തെ വിലക്ക്. ഇന്റർ നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ പരിശോധനയിലാണ് ദിപയുടെ സാമ്പിളിൽ ഹെഗനാമീൻ എന്ന നിരോധിതവസ്തുവിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. മുൻകാലപ്രാബല്യത്തോടെയാണ് വിലക്ക് എന്നതിനാൽ ഈ വർഷം ജൂലായ് വരെ ദിപയ്ക്ക് വിലക്കിൽ കഴിഞ്ഞാൽ മതിയാകും.2014 കോമൺവെൽത്ത് ഗെയിംസിൽ വെങ്കല മെഡൽ നേടിയ താരമാണ് ത്രിപുര സ്വദേശിയായ ദിപ.