റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോ. സ്വാഗത സംഘം

Sunday 05 February 2023 12:52 AM IST

കൊല്ലം: കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം മാർച്ച് 5, 6 തീയതികളിൽ കൊല്ലത്ത് നടക്കും. സ്വാഗത സംഘം രൂപീകരിച്ചു.

സെർവർ തകരാർ മൂലം ഭക്ഷ്യധാന്യ വിതരണം മുടങ്ങുമ്പോഴും വകുപ്പ് മന്ത്രി വ്യാപാരികളുടെ മേൽ കുറ്റം ചുമത്തുന്നതിനെതിരെ യോഗം പ്രതിഷേധിച്ചു.

സമ്മേളനത്തിൽ വിവിധ രാഷ്ട്രീയ ​- സാംസ്‌കാരിക നേതാക്കൾ പങ്കെടുക്കും. 14 ജില്ലകളിൽ നിന്ന് 400 പ്രതിനിധികൾ പങ്കെടുക്കും. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കാടാമ്പുഴ മൂസ അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി വി.അജിത്ത് കുമാർ, സംസ്ഥാന ട്രഷറർ കെ.ബി.ബിജു, ജില്ലാ പ്രസിഡന്റ് കെ.പ്രമോദ്, നെട്ടയം രാമചന്ദ്രൻ, കുറ്റിയിൽ ശ്യാം, ബുല്ലമിൻ, വി.ശശിധരൻ, തൈക്കൽ സത്താർ, ശിവദാസ് വേലിക്കാട്, ജയിംസ് വാഴക്കാല, ജി.കൃഷ്ണൻ കുട്ടി നായർ, ബഷീർ, കളരിക്കൽ ജയപ്രകാശ്, കൊല്ലങ്കാവിൽ ജയശീലൻ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാനായി കെ.ബി.ബിജുവിനെയും കൺവീനറായി നെട്ടയം രാമചന്ദ്രനെയും തിരഞ്ഞെടുത്തു.

Advertisement
Advertisement