വിസ്ഡം ഇസ്ലാമിക് കോൺഫറൻസ് പ്രചാരണം അവസാന ഘട്ടത്തിൽ

Sunday 05 February 2023 12:53 AM IST

കൊല്ലം: മാനവ രക്ഷയ്ക്ക് ദൈവിക ദർശനം എന്ന പ്രമേയത്തിൽ 12ന് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന വിസ്ഡം ഇസ്ലാമിക് കോൺഫറൻസിന്റെ ജില്ലയിലെ പ്രചാരണങ്ങൾ അവസാന ഘട്ടത്തിൽ.

ജില്ലാതല ആദർശ പ്രചാരണ സമ്മേളനം കഴിഞ്ഞ മാസം കൊട്ടിയം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്നു. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുല്ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി.കെ.അശ്റഫ്, ജില്ലാ സെക്രട്ടറി സൈദ് മുഹമ്മദ് തടിക്കാട്, ജില്ലാ പ്രസിഡന്റ് നിസാർ കണ്ടത്തിൽ, മുജാഹിദ് ബാലുശേരി എന്നിവർ പ്രഭാഷണം നടത്തി. വൈജ്ഞാനിക സമ്മേളനങ്ങൾ, കുടുംബ സംഗമം, അയൽക്കൂട്ടങ്ങൾ, വിദ്യാർത്ഥി സംഗമം, ടീൻ സ്പേയ്സ്, സി.ആർ.ഇ പഠിതാക്കളുടെ സംഗമം, മദ്റസ രക്ഷിതാക്കളുടെ സംഗമം, വിസ്ഡം മദ്റസ സർഗ സംഗമം, പ്രൊഫഷണൽസ് മീറ്റ് എന്നിവ നടന്നു.

കോഴിക്കോട് നടക്കുന്ന ഇസ്ലാമിക് കോൺഫറൻസിന് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വാഹനങ്ങൾ പുറപ്പെടും.

Advertisement
Advertisement