ഇ.എം.എസ് ഗ്രന്ഥശാലയിൽ ജില്ലാ തല ക്വിസ് മത്സരം (മസ്റ്റ്

Sunday 05 February 2023 1:37 AM IST

ഓടനാവട്ടം: കട്ടയിൽ ഇ.എം.എസ് ഗ്രന്ഥശാല സി.പി വിജ്ഞാനോദയത്തിന്റെ ഭാഗമായി പത്താം തരം വരെയുള്ള വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തുന്നു. ജില്ലയിലെ സ്കൂളുകളിൽ നിന്നും ഗ്രന്ഥശാലകളിൽ നിന്നുമുള്ള രണ്ടു വിദ്യാർത്ഥികൾക്ക് വീതം മത്സരത്തിൽ പങ്കെടുക്കാം. ഭരണഘടന, കേരള നവോത്ഥാനം, ശാസ്ത്രം എന്നിവയിലാണ് മത്സരം.12ന് രാവിലെ 8മുതൽ ഗ്രന്ഥശാലയിൽ രജിസ്ട്രേഷൻ ആരംഭിക്കും. 9ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം സംസ്ഥാന ചലച്ചിത്ര അക്കാഡമി സെക്രട്ടറി അജോയ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ.ജോൺസൺ സമ്മാനദാനം നിർവഹിക്കും. ഗ്രന്ഥശാല പ്രസിഡന്റ്‌ കെ.രാജൻ അദ്ധ്യക്ഷനാകും. സെക്രട്ടറി പി.അനീഷ് സ്വാഗതം പറയും. ബീനാ സജീവ്, എസ്.ഉദയകുമാർ, ഗാന്ധിഭവൻ ലതികരാജേന്ദ്രൻ, കെ.സതീഭായി, കെ. മോഹനൻ, ജി.അജയകുമാർ, അരുൺരാജ്, ആർ.പ്രേമചന്ദ്രൻ, ആർ.രാമചന്ദ്രൻ കുടവട്ടൂർ, ജെ.അനീഷ്, അമാസ് എസ്.ശേഖർ, പി.ആർ.ശ്രീകല എന്നിവർ സംസാരിക്കും.10ന് ശേഷം എത്തുന്നവർക്ക് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് സെക്രട്ടറി പി. അനീഷ് അറിയിച്ചു.രജിസ്ട്രേഷന് ഫോൺ : 9447082049

7907429182,8921697854.