ധനമന്ത്രിയ്ക്ക് സദ്‌ബുദ്ധിക്കായി പ്രാർത്ഥനായജ്ഞം നാളെ
Sunday 05 February 2023 1:38 AM IST
കൊച്ചി: നികുതിക്കൊള്ള നടത്തുന്ന ധനമന്ത്രി കെ.എൻ.ബാലഗോപാൽ ദുർബുദ്ധിയും ദുർവാശിയും വെടിയണമെന്നാവശ്യപ്പെട്ട് നാളെ മഹിളാ കോൺഗ്രസിന്റെ നേതൃത്വത്തിൽ വീട്ടമ്മമാർ ജില്ലാകേന്ദ്രങ്ങളിൽ സദ്ബുദ്ധി പ്രാർത്ഥനായജ്ഞം സംഘടിപ്പിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെബി മേത്തർ എം.പി അറിയിച്ചു.
ഇന്ധനസെസ്, വീട്ടുനികുതി, വൈദ്യുതിസെസ്, വെള്ളക്കരം, പാൽ വിലവർദ്ധനവ് എന്നിവ പിൻവലിക്കണമെന്നും സാമൂഹ്യപെൻഷൻ വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് വീട്ടമ്മമാർ ഒരുലക്ഷം കത്തുകൾ 7മുതൽ 10വരെ തീയതികളിൽ ധനകാര്യമന്ത്രിക്ക് അയയ്ക്കും.