ബഡ്‌ജറ്റിലേത് നിർദ്ദേശങ്ങൾ മാത്രം; ചർച്ചയുണ്ടാകുമെന്ന് ഗോവിന്ദൻ
Sunday 05 February 2023 1:40 AM IST
കൊച്ചി: ഇന്ധനസെസ് ഉൾപ്പെടെ ബഡ്‌ജറ്റിലേത് നിർദ്ദേശങ്ങൾ മാത്രമാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. അതിൽ ചർച്ചകളുണ്ടാകും. അതിനുശേഷമേ അന്തിമരൂപമാകൂവെന്ന് അദ്ദേഹം കാെച്ചിയിൽ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
ഇന്ധനവില ഉയർത്താൻ പ്രധാന കാരണക്കാർ കേന്ദ്രസർക്കാരാണ്. അക്കാര്യം മാദ്ധ്യമങ്ങൾ കേന്ദ്രത്തോട് ചോദിക്കുന്നില്ല. സംസ്ഥാനം വരുമാനമില്ലാതെ നെട്ടോട്ടമോടുകയാണ്. കേന്ദ്രം സംസ്ഥാനത്തിന് അർഹതപ്പെട്ട തുക അനുവദിക്കുന്നുമില്ല. ഈ സാഹചര്യത്തിലാണ് ഇത്തരം നിർദ്ദേശങ്ങൾ ബഡ്‌ജറ്റിൽ ഉൾപ്പെടുത്തിയതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിൽ മുഖമന്ത്രി പിണറായി വിജയനുമായി എം.വി.ഗോവിന്ദൻ കൂടിക്കാഴ്ച നടത്തിയിരുന്നു.